മുംബൈ : മഹാരാഷ്‌ട്ര പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. പ്രളയത്തിലും കനത്ത മഴയിലും ഇതുവരെ 209 പേർ മരിച്ചെന്നും എട്ട് പേരെ കാണാതായെന്നും സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു.
പ്രളയത്തെ തുടർന്ന് 43 റോഡുകൾ നശിപ്പിക്കപ്പെട്ടെന്നും ചിപ്ലൂൺ പ്രദേശത്ത് വശിഷ്‌ടി നദിക്ക് കുറുകെയുള്ള പാലം തകരാറിലായെന്നുമാണ് റിപ്പോർട്ടുകൾ. പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നായി 4,34,185 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
READ MORE:റെക്കോഡ് ഭേദിച്ച് മഴ; മഹാരാഷ്ട്രയില്‍ വ്യാപക മണ്ണിടിച്ചില്‍, മരണം 36
മഹാരാഷ്‌ട്രയിലെ വിവിധ പ്രദേശങ്ങളിലായി 16 എൻഡിആർഎഫ് സംഘങ്ങളാണ് സ്ഥലത്തെത്തിയിട്ടുള്ളത്. സംഗ്ലി, കോലാപൂർ പ്രദേശങ്ങളിലായി 308 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന മാനേജ്‌മെന്‍റ് യൂണിറ്റ് അറിയിച്ചു.
ജൂലൈ 23ന് ഐഎഎഫ് രത്‌നഗിരി ജില്ലയിൽ മി-17വി5, മി-17 ഹെലികോപ്‌റ്ററുകളിലായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.