മുംബൈ: കൊവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോമ്പോൾ ആശ്വാസത്തിന്‍റെ കണക്കുമായി ധാരാവി. ജൂൺ 17 മുതൽ പൂജ്യം മുതൽ മൂന്നു പേർക്ക് വരെ കൊവിഡ് സ്ഥിരീകരിച്ചതായാണ് കണക്കുകൾ. ജൂൺ 17ന് ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6863 ആണ്. 6498 പേർ രോഗമുക്തി നേടുകയും ചെയ്‌തു. നിലവിൽ ആറു കൊവിഡ് രോഗികൾ മാത്രമാണ് ഇവിടെയുള്ളത്.
കൊവിഡ് ഒന്നാം തരംഗം ധാരാവിയിൽ
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി കഴിഞ്ഞ വർഷം ഒരു ഹോട്ട്‌സ്‌പോട്ടായി മാറിയിരുന്നു. ഏപ്രിൽ ഒന്നിനാണ് ഇവിടെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്‌തു.