കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ 10,442 പേർക്ക് കൂടി കൊവിഡ്: 483 മരണം - maharashtra

സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 59,08,992 ആയി.

മഹാരാഷ്ട്ര  മഹാരാഷ്ട്ര കൊവിഡ്  കൊവിഡ് 19  maharashtra  maharashtra covid
മഹാരാഷ്ട്രയിൽ 10,442 പേർക്ക് കൂടി കൊവിഡ്: 483 മരണം

By

Published : Jun 13, 2021, 10:38 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ 10,442 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 59,08,992 ആയി. 1,55,588 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേര്‍ രോഗം ബാധിച്ച് മരിച്ചു. 7,504 പേര്‍ രോഗമുക്തി നേടി. ആകെ 56,39,271 രോഗമുക്തരായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.44 ശതമാനവും മരണനിരക്ക് 1.88 ശതമാനവുമായി.

ALSO READ: പാര്‍ക്ക് ചെയ്‌ത കാര്‍ കിണറിലേക്ക് താഴ്ന്നു; വീഡിയോ വൈറല്‍

2,12,536 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. മുംബൈ നഗരത്തിൽ മാത്രം 695 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 19 മരണവും സംഭവിച്ചു.

ABOUT THE AUTHOR

...view details