മഹാരാഷ്ട്രയിൽ 3,837 പേർക്ക് കൂടി കൊവിഡ്; മരണം 80 - Maharashtra corona updates
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,23,896 ആയി ഉയർന്നു
മഹാരാഷ്ട്രയിൽ 3,837 പേർക്ക് കൂടി കൊവിഡ്; മരണം 80
മുംബൈ: മഹാരാഷ്ട്രയിൽ 3,837 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,23,896 ആയി ഉയർന്നു. കൂടാതെ 80 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 47,151 ആയി. അതേസമയം മഹാരാഷ്ട്രയിൽ 4,196 പേർകൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 16,85,122 ഉയർന്നു. നിലവിൽ ഇവിടെ 90,557 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.