മഹാരാഷ്ട്രയിൽ 4,930 പേർക്ക് കൂടി കൊവിഡ് - Maharashtra corona virus
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,28,826 ആയി ഉയർന്നു

മഹാരാഷ്ട്രയിൽ 4,930 പേർക്ക് കൂടി കൊവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ 4,930 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,28,826 ആയി ഉയർന്നു. കൂടാതെ 95 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 47,246 ആയി. അതേസമയം മഹാരാഷ്ട്രയിൽ 6,290 പേർകൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 16,91,412 ഉയർന്നു.