മുംബൈ: മഹാരാഷ്‌ട്രയിൽ പുതിയതായി 3,509 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 58 രോഗികൾ കൂടി വൈറസ് ബാധയിൽ മരിച്ചു. 3,612 ആളുകൾ ഇന്ന് രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
മഹാരാഷ്‌ട്രയിൽ ഇന്ന് 3,000ലധികം കൊവിഡ് ബാധിതർ; 58 മരണം - maharashtra corona news
ഇന്ന് മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിച്ച് 58 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 49,521 ആയി.
മഹാരാഷ്‌ട്രയിൽ ഇന്ന് 3,509 പേർക്ക് കൂടി കൊവിഡ്
ഇതുവരെ മൊത്തം 19,32,112 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 52,902 സജീവരോഗികളാണുള്ളത്. മഹാരാഷ്‌ട്രയിൽ ഇതുവരെ 18,28,546 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 49,521 ആണ്.