മുംബൈ: കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച മഹാരാഷ്ട്രയില്‍ ആശ്വാസമായി പുതിയ കണക്കുകള്‍. സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95.01 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ദിവസം 13,659 പുതിയ കൊവിഡ് കേസുകളും 300 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 21,776 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തു. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 55,28,834 ആയി. സംസ്ഥാനത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം 58,19,224 ആണ്. രോഗമുക്തി നിരക്ക് 95.01 ശതമാനമായപ്പോള്‍ മരണ നിരക്ക് 1.71 ആയി കുറഞ്ഞു. 99,512 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. തലസ്ഥാനമായ മുംബൈയില്‍ 866 പുതിയ കൊവിഡ് കേസുകളും 28 മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്ക് ആശ്വാസം : കൊവിഡ് വ്യാപനം കുറയുന്നു
രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ ഏപ്രിലിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Read more: രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കുമായി രാജ്യം
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് 1,20,529 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,86,94,879 ആയി. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,55,248 ആണ്. 9 ദിവസത്തിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയാണ് എന്നത് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ 3,380 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ, ആകെ മരണനിരക്ക് 3,44,082 ആയി.