മുംബൈ: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. വിഷയത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ് ഭവന് പുറത്ത് പാര്‍ട്ടി സംസ്ഥാന ഘടകം പ്രതിഷേധം സംഘടിപ്പിക്കുമെന്നും പടോലെ പറഞ്ഞു.
അതേസമയം പെഗാസസ് ആരോപണത്തെക്കുറിച്ച് സംയുക്ത പാർലമെന്‍ററി കമ്മിറ്റിയും സുപ്രീം കോടതിയും അന്വേഷണം നടത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൊത്തം പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യം കൂടിയാണിതെന്നും സഞ്ജയ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.