മുംബൈ:സഖ്യകക്ഷികൾക്ക് വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ. വെള്ളിയാഴ്ച വൈകിട്ട് ലോണാവാലയിൽ നടന്ന ജില്ല കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെ നിന്ന് ചതിക്കുന്നവരോട് പാർട്ടി പ്രതികരിക്കരുതെന്നും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും നാനാ പട്ടോലെ പറഞ്ഞു.
'പ്രതിബന്ധങ്ങൾ ശക്തിയാക്കുക, ഒപ്പം നിന്ന് ചതിക്കുന്നവരോട് പ്രതികരിക്കരുത്'; നാനാ പട്ടോലെ - എൻസിപി
തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്നും നിലപാടിൽ മാറ്റമില്ലെന്നും മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ പറഞ്ഞു.
'പ്രതിബന്ധങ്ങൾ ശക്തിയാക്കുക,ഒപ്പം നിന്ന് ചതിക്കുന്നവരോട് പ്രതികരിക്കരുത്'; നാനാ പട്ടോലെ
Also read: ലൗ ജിഹാദ് മുസ്ലീങ്ങളിൽ മാത്രമല്ല ഹിന്ദുക്കൾക്കിടയിലും; നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിങ്ങൾ നേരിടുന്ന പ്രതിബന്ധങ്ങൾ നിങ്ങളുടെ ശക്തിയാക്കി മാറ്റുക. മാനസികമായി തളരരുതെന്നും കോൺഗ്രസ് നേതാവ് പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു.