മുംബൈ:മഹാരാഷ്‌ട്രയില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടന്‍ തീരുമാനമെടുത്ത് പ്രഖ്യാപിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. മെയ് 1 മുതലാണ് രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്‍റെ ഭാഗമായി 18നും 44നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.
18 ന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ; തീരുമാനം ഉടനെന്ന് അജിത് പവാര്‍ - Ajit Pawar latest news
സൗജന്യ വാക്‌സിനേഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാര്‍.
സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന ശുപാര്‍ശയില്‍ താന്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. നാളത്തെ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ന്യൂനപക്ഷ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 24മണിക്കൂറിനിടെ 48700 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.