കേരളം

kerala

ETV Bharat / bharat

'' മഹാരാഷ്ട്രയില്‍ മിനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് പ്രതിപക്ഷവുമായി ചര്‍ച്ചനടത്തി '': സഞ്ജയ് റാവത്ത് - ഉദ്ദവ് താക്കറെ

ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം കുതിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും റാവത്ത് മാധ്യമങ്ങളോടു പറഞ്ഞു.

Sanjay Raut  Maharashtra CM  മഹാരാഷ്ട്ര  മിനി ലോക്ഡൗണ്‍  കൊവിഡ്  ഉദ്ദവ് താക്കറെ  വാരാന്ത്യ ലോക്ഡൗണ്‍
'' മഹാരാഷ്ട്രയില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് പ്രതിപക്ഷവുമായി ചര്‍ച്ചനടത്തി '': സഞ്ജയ് റാവത്ത്

By

Published : Apr 7, 2021, 2:00 PM IST

മുംബൈ: കൊവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ മിനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് പ്രതിപക്ഷത്തിലേയും മറ്റുരാഷ്ട്രീയ പാര്‍ട്ടികളിലേയും പ്രതിനിധികളുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം കുതിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും റാവത്ത് മാധ്യമങ്ങളോടു പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്.

ABOUT THE AUTHOR

...view details