മുംബൈ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാവുസാഹേബ് ദാൻവെയെ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സഹപ്രവർത്തകൻ എന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിസംബോധന ചെയ്‌തത് വീണ്ടും ബിജെപി-ശിവസേന സഖ്യത്തെ കുറിച്ചുള്ള രാഷ്‌ട്രീയ ഊഹാപോഹങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.
മുൻ സഹപ്രവർത്തകനും ബിജെപി-സേന സഖ്യത്തിന് വീണ്ടും അവസരം ഉണ്ടാകുകയാണെങ്കിൽ ഭാവി സഹപ്രവർത്തകൻ എന്നാണ് ദാൻവെയെ താക്കറെ വിശേഷിപ്പിച്ചത്.
ഹൈദരാബാദിലെ നിസാമിൽ നിന്ന് മറാത്ത്‌വാഡ മേഖല ഇന്ത്യൻ യൂണിയനിൽ ലയിച്ചതിന്‍റെ സ്മരണാർഥം ഔറംഗബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇരുനേതാക്കളും ഒരുമിച്ച് വേദി പങ്കിടുമ്പോഴായിരുന്നു സംഭവം.
എന്നാൽ പഴയ സുഹൃത്തിനെ കണ്ടതിനാൽ കുശലം പറയുകയാണ് ചെയ്‌തതെന്നാണ് താക്കറെയുടെ വാദം.
എന്നാൽ രണ്ട് പാർട്ടികളും ഒരേ ആശയമാണ് പങ്കുവയ്ക്കുന്നതെന്നും ശിവസേനയുമായുള്ള ബന്ധം പുതുക്കാൻ ബിജെപി എപ്പോഴും തയാറാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായ ദാൻവേ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ ഇനിമുതൽ മുൻ സംസ്ഥാന മന്ത്രി എന്ന് തന്നെ അഭിസംബോധന ചെയ്യരുതെന്നും ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞിരുന്നു.
താക്കറെയുടെ പരാമർശത്തോട് പ്രതികരിച്ച ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് എൻസിപിയും കോൺഗ്രസുമായുമുള്ള ശിവസേനയുടെ സഖ്യം സംസ്ഥാനം കഷ്‌ടത അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് പറഞ്ഞു.
Also Read: കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾ ഉണ്ടായേക്കും