കേരളം

kerala

ETV Bharat / bharat

Maharashtra Clash 'സമൂഹ മാധ്യമത്തിൽ ആക്ഷേപകരമായ പോസ്റ്റിട്ടു'; മഹാരാഷ്‌ട്രയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, ഒരു മരണം - മഹാരാഷ്‌ട്രയിൽ സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി

Clash Over Social Media Post in Maharashtra: സമൂഹ മാധ്യമത്തിൽ ആക്ഷേപകരമായ പോസ്റ്റിട്ടതിനെ ചൊല്ലി മഹാരാഷ്‌ട്രയിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്.

Maharashtra Clash Over Social Media Post  Maharashtra Clash  Maharashtra Clash reason  Maharashtra violence  Pusesavali  Pusesavali clash  Pusesavali violence  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര കലാപം  മഹാരാഷ്‌ട്ര സംഘർഷം  മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടൽ  മഹാരാഷ്‌ട്രയിൽ സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി  Clash Over Social Media Post in Maharashtra
Maharashtra Clash

By ETV Bharat Kerala Team

Published : Sep 11, 2023, 2:10 PM IST

Updated : Sep 11, 2023, 2:58 PM IST

സത്താറ : മഹാരാഷ്‌ട്രയിലെ സത്താറയിലെ പുസേസാവലിയിൽ ഇന്നലെ രാത്രി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ (Maharashtra Clash) ഒരാൾ കൊല്ലപ്പെട്ടു. നൂർ ഹസൻ ഷികാൽഗർ എന്നയാളാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റിനെ തുടർന്ന് (Clash Over Social Media Post) നാല് ദിവസമായി പൂസേസവലി (Pusesavali) ഗ്രാമത്തിൽ അന്തരീക്ഷം കലുഷിതമായിരുന്നു. ഒരു കമ്മ്യൂണിറ്റിയിൽ നിന്നുള്ള ചില യുവാക്കൾ ആക്ഷേപകരമായ ഒരു പോസ്റ്റ് ഇടുകയും തുടർന്ന് രണ്ട് സമുദായങ്ങൾക്കിടയിൽ തർക്കം ഉടലെടുക്കുകയുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്ന് പൊലീസ് ഇടപെട്ട് സമാധാന ചർച്ചകൾ നടത്തി. എന്നാൽ, ഇന്നലെ രാത്രിയോടെ വീണ്ടും തർക്കം ഉണ്ടാകുകയും കലാപം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

രോഷാകുലരായ ജനക്കൂട്ടം വാഹനങ്ങൾക്കും കടകൾക്കും തീയിടുകയും ആരാധനാലയം നശിപ്പിക്കുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് ഇന്ന് രാവിലെ മുതൽ ജില്ലയിലെ ഇന്‍റർനെറ്റ് സേവനം നിർത്തിവച്ചിരിക്കുകയാണ്. പുസേസാവാലിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനായി വൻ പൊലീസ് സന്നാഹത്തെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

എംപി ഉദയൻരാജെ ഭോസ്‌ലെ പുസേസാവലി സന്ദർശിക്കുകയും സമാധാനം നിലനിർത്താൻ ആളുകളോട് അഭ്യർഥിക്കുകയും ചെയ്‌തു. ഇരു സമുദായങ്ങളിലെയും ജനങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. കലാപക്കേസിൽ ഔന്ദ് പൊലീസ് സ്റ്റേഷനിൽ കേസെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുസേസാവലിയിലെ ഖതാവ് താലൂക്കിൽ സ്ഥിതി നിയന്ത്രണവിധേയമായതായി വൃത്തങ്ങൾ അറിയിച്ചു.

ഹരിയാനയിലും ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ജൂലൈ 31ന് ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെ കല്ലേറ് ഉണ്ടായതാണ് കലാപത്തിന് തുടക്കം. റാലി ഒരു സംഘം ആളുകൾ തടഞ്ഞതോടെ സംഘർഷത്തിന് കാരണമാകുകയായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണ് ഈ ആക്രമണം നടന്നത്. ഇതിനെ കുറിച്ചുള്ള വാർത്തകർ പുറത്തുവന്നതോടെ തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ലയില്‍ നിന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഇവിടേക്ക് ഇരച്ചെത്തി.

തുടർന്ന് പ്രതിഷേധക്കാർ സർക്കാർ വാഹനങ്ങൾക്ക് തീയിടുകയും പൊലീസിന് നേരെ കല്ലേറ് ഉണ്ടാകുകയും ചെയ്‌തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ആക്രമണത്തിൽ 12ഓളം പൊലീസുകാർക്കാണ് പരിക്കേറ്റത്. മണിപ്പൂർ കലാപത്തിന് പിന്നാലെയാണ് ഹരിയാനയിലും രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. മണിപ്പൂരിലെ സംഘർഷാവസ്ഥ രാജ്യത്തെയാകെ ആശങ്കയിലാഴ്‌ത്തിയിരുന്നു.

ഇക്കഴിഞ്ഞ മെയ്‌ മൂന്നിനാണ് മണിപ്പൂരില്‍ ആദ്യമായി സംഘര്‍ഷം ഉണ്ടായത്. തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തെ സ്ഥിതി മോശമായി തുടങ്ങി. പിന്നാലെ മണിപ്പൂരില്‍ ആര്‍ട്ടിക്കിള്‍ 355 പ്രഖ്യാപിക്കുകയും ചെയ്‌തു. ചുരചന്ദപുര്‍, ഇംഫാല്‍ വെസ്റ്റ്, കാക്‌ചിങ്, തൗബാൾ, ജിരിബാം, ബിഷ്‌ണുപൂർ, കാംഗ്പോക്‌പി എന്നീ ഏഴ് ജില്ലകളിലാണ് സംഘർഷം രൂക്ഷമായത്. മെയ്‌തി വിഭാഗത്തിന് പട്ടികജാതി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനായി സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് മണിപ്പൂരില്‍ സംഘര്‍ഷത്തിന് തുടക്കമായത്. പിന്നീട് സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുകയായിരുന്നു. നിരവധിയാളുകളുടെ ജീവൻ നഷ്‌ടപ്പെടുന്നതിനും യുവതികൾ കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതിനും നിരവധിയാളുകൾ പലായനം ചെയ്യാൻ മണിപ്പൂർ കലാപം കാരണമാകുകയും ചെയ്‌തിരുന്നു.

Last Updated : Sep 11, 2023, 2:58 PM IST

ABOUT THE AUTHOR

...view details