മുംബൈ :മഹാരാഷ്‌ട്രയില്‍ ബിജെപിയും, ശിവസേന വിമതരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയുടെ സൂചന നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ചന്ദ്രകാന്ത് പാട്ടീലിന്‍റെ പ്രതികരണം.
'ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് വേദനയോടെ' ; വെളിപ്പെടുത്തലുമായി മഹാരാഷ്‌ട്ര ബിജെപി പ്രസിഡന്‍റ് ചന്ദ്രകാന്ത് പാട്ടീല്‍ - മഹാരാഷ്‌ട്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍
പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് ചന്ദ്രകാന്ത് പാട്ടീലിന്‍റെ പ്രതികരണം
സുസ്ഥിരമായ ഒരു സര്‍ക്കാരിന്‍റെ ആവശ്യമുള്ളത് കൊണ്ടും, അതിലൂടെ കൃത്യമായ സന്ദേശം നല്‍കണമെന്നതുകൊണ്ടുമാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. അതൃപ്‌തി ഉണ്ടായിട്ടും ഞങ്ങളത് നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രതിപക്ഷ നേതാവും, നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. മഹാവികാസ് അഘാടി സഖ്യത്തിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ ഫഡ്‌നാവിസ് വിജയിച്ചെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 30-നാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ മഹാരാഷ്‌ട്രയില്‍ അധികാരമേറ്റത്.