കേരളം

kerala

ETV Bharat / bharat

Maharashtra BJP Minister's Aiswarya Rai Remark | ദിവസേന മത്സ്യം കഴിച്ചാല്‍ കണ്ണുകള്‍ ഐശ്വര്യ റായിയുടേത് പോലെയാകും : ബിജെപി മന്ത്രി - ഗോമൂത്രത്തില്‍ ഗംഗാദേവി

Oil In Fish Helps To Get Smooth Skin | മത്സ്യത്തില്‍ ചെറിയ തോതില്‍ അടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കുമെന്ന് മന്ത്രി

maharastra bjp minister  vijaykumar gavit  eating fish controversy  eating fish  aishwarya rai  aishwarya rai eyes  ഐശ്വര്യ റായി  മനോഹരമായ കണ്ണുകള്‍  ബിജെപി മന്ത്രി  Oil In Fish Helps To Get Smooth Skin  പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി  വിജയകുമാര്‍ ഗവിത്  അമോല്‍ മിത്‌കരി  ഗോമൂത്രത്തില്‍ ഗംഗാദേവി  ധരംപാല്‍ സിങിന്‍റെ
Maharastra BJP Minister about Eating Fish| ദിവസേന മത്സ്യം കഴിച്ചാല്‍ നടി ഐശ്വര്യ റായിയെ പോലെ മനോഹരമായ കണ്ണുകള്‍ ലഭിക്കും; ബിജെപി മന്ത്രി

By

Published : Aug 21, 2023, 10:38 PM IST

മുംബൈ :ദിവസേന മത്സ്യം കഴിച്ചാല്‍ നടി ഐശ്വര്യ റായിയെ (aiswarya rai) പോലെ മനോഹരമായ കണ്ണുകള്‍ ലഭിക്കുമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി (sc|st minister) വിജയകുമാര്‍ ഗവിത് (Vijaykumar Gavit) ആണ് പരാമര്‍ശം നടത്തിയത്. വടക്കേ മഹാരാഷ്‌ട്രയിലെ നന്ദുര്‍ബര്‍ ജില്ലയിലെ ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ വാദം. ബിജെപി മന്ത്രിയുടെ പ്രസംഗ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ് (Maharashtra BJP Minister's Aiswarya Rai Remark).

ദിവസേന മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മവും തിളക്കമുള്ള കണ്ണുകളും ലഭിക്കും. നിങ്ങളെ ആരെങ്കിലും നോക്കിയാല്‍ അവര്‍ നിങ്ങളില്‍ ആകൃഷ്‌ടരാകും. ഞാന്‍ ഐശ്വര്യ റായിയെക്കുറിച്ച് പറയട്ടെ?

അവര്‍ മംഗളൂരുവിലെ കടല്‍ത്തീരത്തിനടുത്താണ് താമസിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ ദിവസേന മത്സ്യം ഭക്ഷിക്കും. നിങ്ങള്‍ അവരുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? മത്സ്യം കഴിച്ചാല്‍ നിങ്ങള്‍ക്കും അവരുടെ പോലെ തന്നെ കണ്ണുകള്‍ ലഭിക്കും. മത്സ്യത്തില്‍ ചെറിയ തോതില്‍ അടങ്ങിയിരിക്കുന്ന എണ്ണ നിങ്ങളുടെ ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കുന്നു - മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ എന്‍സിപി നേതാവ് അമോല്‍ മിത്‌കരി(Amol Mitkari) വിമര്‍ശനം ഉന്നയിച്ചു. ഇത്തരം ബാലിശമായ പരാമര്‍ശങ്ങള്‍ നടത്തി സമയം കളയാതെ ഗോത്ര വര്‍ഗക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല, ഗവിത്തിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ നിതേഷ് റാണെ(Nitesh Rane) തന്നെ രംഗത്തെത്തി. ഞാന്‍ ദിവസേന മത്സ്യം കഴിക്കും. എന്‍റെ കണ്ണുകളും ഐശ്വര്യ റായിയെ പോലെയാവണം. ഇതിന് എന്തെങ്കിലും ഗവേഷണങ്ങളുണ്ടോ എന്ന് ഗവിത് സാഹിബിനോട് ഞാന്‍ ചോദിക്കട്ടെ - നിതേഷ് റാണെ പറഞ്ഞു.

'ഗോമൂത്രത്തില്‍ ഗംഗാദേവി കുടികൊള്ളുന്നു' (controversy about cow hug day): അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ യു പി മന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഫെബ്രുവരി 14 പശുക്കളെ ആലിംഗനം ചെയ്യാനുള്ള 'കൗ ഹഗ് ഡേ'യായി(cow hug day) ആഘോഷിക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ വിവാദം കനക്കുന്ന സമയം അതിന് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു യു പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ്ങിന്‍റെ(dharampal singh) പരാമര്‍ശം. കമിതാക്കളുടെ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണമെന്ന ഉത്തരവില്‍ ഒരുപടി കൂടി കടന്ന് ഗോശാലയിലെത്തി പശുവിനെ ആരാധിക്കണമെന്നായിരുന്നു ധരംപാല്‍ സിങ്ങിന്‍റെ പ്രതികരണം.

ഗോമൂത്രത്തില്‍ ഗംഗാദേവി കുടികൊള്ളുന്നു. പശുവിന്‍റെ ചാണകത്തില്‍ ലക്ഷ്‌മിയും കുടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വാലന്‍റൈന്‍സ് ദിനത്തില്‍ തൊഴുത്തിലെത്തി പശുവിനെ ആലിംഗനം ചെയ്യുകയും അവയെ ആരാധിക്കുകയും വേണമെന്ന് ധരംപാല്‍ സിങ് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം പിഡബ്ല്യുഡി ഗസ്‌റ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വെറുതെ ആലിംഗനം ചെയ്‌ത് മടങ്ങുന്നതിന് പകരം അവയെ എന്തെങ്കിലും തീറ്റിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

അതേസമയം അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിവരിച്ചായിരുന്നു മന്ത്രി ധരംപാല്‍ സിങ്ങിന്‍റെ മറുപടി. ബിജെപി സർക്കാർ കർഷകരുടെ താത്പര്യങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. കർഷകൻ സന്തോഷവാന്‍മാരാണെങ്കില്‍ എല്ലാവർക്കും സന്തോഷമുണ്ട്. കര്‍ഷകര്‍ ദുഃഖിതരാണെങ്കിൽ എല്ലാവരും ദുഃഖിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details