പൽഘർ:അനാവശ്യ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും, സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന ഭീഷണിയും അവസാനിപ്പിക്കണമെന്ന് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിനോട് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. എൻസിബി മുംബൈ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച മാലിക് അദ്ദേഹം ബിജെപിയുടെ കൈകളിലിരുന്ന് കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു. മയക്കുമരുന്ന് കണ്ടെടുത്തതായി പറയപ്പെടുന്ന മുംബൈയിലെ ക്രൂയിസ് കപ്പലിൽ ഈ മാസം ആദ്യം എൻസിബി നടത്തിയ റെയ്‌ഡും വ്യാജമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
നവാബ് അനാവശ്യ ആരോപണങ്ങളും ഭീഷണിയും അവസാനിപ്പിക്കണം; ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ - ബിജെപി മഹാരാഷ്‌ട്ര
എൻസിബി മുംബൈ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ ബിജെപിയുടെ കൈകളിലിരുന്ന് കളിക്കുകയാണെന്ന് മാലിക് ആരോപിച്ചിരുന്നു
നവാബ് അനാവശ്യ ആരോപണങ്ങളും ഭീഷണിയും അവസാനിപ്പിക്കണം; ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ
ALSO READ:ചരിത്രം കുറിച്ച് കുഞ്ഞുങ്ങള്‍ സ്കൂളിലെത്തി; കണ്ണുകള്‍ കൊണ്ട് പുഞ്ചിരിച്ചു, വിശേഷങ്ങള്‍ കൈമാറി
മാലിക്കിന് എന്ത് വേണമെങ്കിലും പറയാം. ആരാണ് തടഞ്ഞത്. എന്നാല്‍ ഭീഷണിപ്പെടുത്തുന്നത് നിർത്തണമെന്ന് പാട്ടീൽ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. വിക്രംഗഡിൽ നടന്ന ചടങ്ങിൽ കോവിഡ് 19 ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ട 26 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു.