കേരളം

kerala

ETV Bharat / bharat

ശവസംസ്കാരത്തിന് ഹരിത സാങ്കേതിക വിദ്യയുമായി നീരി - neeri develops green technology for cremation news

മഹാരാഷ്ട്ര ആസ്ഥാനമായുള്ള നാഷണൽ എൻവയോൺമെന്‍റ് എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (നീരി) ആണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

ശവസംസ്കാരത്തിന് ഹരിത സാങ്കേതിക വിദ്യയുമായി നീരി വാര്‍ത്ത  ശവസംസ്കാരത്തിന് ഹരിത സാങ്കേതിക വിദ്യ വാര്‍ത്ത  ശവസംസ്കാരം നടത്തുമ്പോള്‍ വായു മലിനീകരണം ഒഴിവാക്കാന്‍ ഹരിത സാങ്കേതിക വിദ്യ വാര്‍ത്ത  ശവസംസ്‌കാരത്തിന് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് നീരി വാര്‍ത്ത  maharashtra based neeri develops green technology for cremations news  green technology for cremations news  neeri develops green technology for cremation news  green technology for cremations latest news
ശവസംസ്കാരത്തിന് ഹരിത സാങ്കേതിക വിദ്യയുമായി നീരി

By

Published : May 16, 2021, 12:08 PM IST

നാഗ്‌പൂര്‍ :ശവസംസ്‌കാരം നടത്തുമ്പോള്‍ വായു മലിനീകരണം ഒഴിവാക്കാന്‍ ഹരിത സാങ്കേതിക വിദ്യ വികസിപ്പിച്ച് മഹാരാഷ്ട്ര ആസ്ഥാനമായുള്ള നാഷണൽ എൻവയോൺമെന്റ് എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (നീരി). ഗ്രീന്‍ ക്രിമറ്റോറിയ എന്ന പേരില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ശവസംസ്കാര വേളയിൽ പുറന്തള്ളപ്പെടുന്ന പൊടിയും വിഷവാതകങ്ങളും ആഗിരണം ചെയ്യും. ദില്ലിയിലെ നിഗംബോധ് ഘട്ടിലെ നാല് ചിതകളിലാണ് പുതിയ സാങ്കേതികവിദ്യ സ്ഥാപിച്ചിട്ടുള്ളത്. ഭാവിയിൽ മറ്റ് പ്രധാന നഗരങ്ങളിലും ഇത് സ്ഥാപിക്കുമെന്ന് നീരിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Also read:രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; വീണ്ടും നാലായിരം കടന്ന് മരണം

ഒരു ശരീരം സംസ്‌കരിക്കുമ്പോൾ അപകടകരമായ വാതകങ്ങൾക്കൊപ്പം 5 കിലോഗ്രാം പൊടിപടലമാണ് വായുവിലേക്ക് പുറന്തള്ളുന്നത്. കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, സൾഫർ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് തുടങ്ങിയവയ്ക്ക് പുറമേ അപകടകരമായ പിഎം 10, പിഎം 2.5 എന്നിവയും ശരീരത്തില്‍ നിന്ന് വമിക്കുന്നുണ്ട്. ഓരോ മനുഷ്യശരീരത്തിനും ശവസംസ്കാരത്തിനായി കുറഞ്ഞത് 300 കിലോ വിറക് ആവശ്യമാണ്. ഇതിലൂടെ വായുവിലേക്ക് പുറന്തള്ളപ്പെടുന്ന വാതകങ്ങളും പൊടിപടലവും പരിസ്ഥിതിക്കും മനുഷ്യർക്കും ഒരുപോലെ ഹാനികരമാണ്. എന്നാല്‍ ശവസംസ്‌കാര വേളയിൽ ഉണ്ടാകുന്ന മലിനീകരണത്തിന്‍റെ വ്യാപ്‌തി അവഗണിക്കപ്പെടാറാണ് പതിവ്.

കൊവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് ആളുകളാണ് ദിവസവും മരണപ്പെടുന്നത്. ശ്‌മശാനങ്ങളിൽ നിന്നുള്ള മലിനീകരണവും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഈ സാങ്കേതികവിദ്യ നിര്‍ണായകമാണെന്നും നീരിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ശാസ്ത്രജ്ഞൻ പത്മ റാവുന്‍റെ നേതൃത്വത്തിലാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details