അമരാവതി: പരീക്ഷ എഴുതുന്നതിനിടെ അധ്യാപകന്‍ ഉത്തര കടലാസ് ബലം പ്രയോഗിച്ച് വാങ്ങി ഹാളില്‍ നിന്നും ഇറക്കിവിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. അനികേത് അശോക് നിർഗുദ്വാറാണ് ജീവനൊടുക്കിയത്. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ ബദ്‌നേരയിലാണ് സംഭവം.
പൊലീസ് പറയുന്നത്:ബദ്‌നേരയിലെ വസുധ ദേശ്‌മുഖ് കോളജ് ഓഫ് ഫുഡ് ടെക്‌നോളജിയിൽ ബി.ടെക് അവസാന വർഷ വിദ്യാര്‍ഥിയായിരുന്നു അനികേത്. 17,000 രൂപ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിയുടെ ഉത്തര കടലാസ് അധ്യാപകന്‍ ബലം പ്രയോഗിച്ച് വാങ്ങിവച്ചു. തുടര്‍ന്ന്, ഹാളില്‍ നിന്നും ഇറക്കിവിടുകയുണ്ടായി.