കേരളം

kerala

ETV Bharat / bharat

സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ രാഹുലിന്‍റെ ചിത്രത്തില്‍ ചെരിപ്പുകൊണ്ടടിച്ച സംഭവം : മഹാരാഷ്ട്ര സഭയില്‍ പ്രതിപക്ഷ വോക്കൗട്ട്

മഹാരാഷ്‌ട്ര നിയമസഭയില്‍ പതിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ പോസ്‌റ്ററില്‍ ചെരിപ്പുകൊണ്ട് അടിച്ച സംഭവത്തില്‍ ഭരണപക്ഷ എംഎല്‍എമാരെ സസ്‌പന്‍ഡ് ചെയ്യാത്തതില്‍ പ്രതിപക്ഷ വോക്കൗട്ട്

Maharashtra Assembly  Maharashtra Assembly Opposition walk out  Opposition walk out on attack against Rahul Gandhi  attack against Rahul Gandhi Poster  Maha Vikas Aghadi  Ruling legislators hit a poster of Rahul Gandhi  Rahul Gandhi  രാഹുല്‍ ഗാന്ധിയുടെ പോസ്‌റ്ററിന് നേരെ ആക്രമണം  സവര്‍ക്കര്‍ പരമാര്‍ശത്തില്‍  ടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷ ഇറങ്ങിപ്പോക്ക്  സവര്‍ക്കറിന്‍റെ ഹിന്ദുത്വ സൈദ്ധാന്തികത  മഹാരാഷ്‌ട്ര നിയമസഭ  നിയമസഭ  സഭ  പോസ്‌റ്ററില്‍ ചെരുപ്പുകൊണ്ട് തല്ലിയ സംഭവം  കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധി
സവര്‍ക്കര്‍ പരമാര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്‌റ്ററിന് നേരെ ആക്രമണം

By

Published : Mar 25, 2023, 5:20 PM IST

മുംബൈ :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്‌റ്ററില്‍ ചെരിപ്പുകൊണ്ട് അടിച്ച സംഭവത്തില്‍ ഭരണപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്ര നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ വോക്കൗട്ട്. നിയമസഭ സമുച്ചയത്തിലെ കോണിപ്പടിയില്‍ പതിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ പോസ്‌റ്ററില്‍ ചെരിപ്പുകൊണ്ട് അടിച്ച നടപടിയില്‍ ഭരണപക്ഷ നിയമസഭാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. വി.ഡി സവര്‍ക്കറിന്‍റെ ഹിന്ദുത്വ സൈദ്ധാന്തികതയെ വിമര്‍ശിച്ചതിനായിരുന്നു രാഹുലിന്‍റെ പോസ്‌റ്ററിന് നേരെയുള്ള ഭരണപക്ഷ അക്രമം.

ഇറങ്ങിപ്പോക്ക് ഇങ്ങനെ :സംഭവത്തില്‍ ബിജെപി എംഎല്‍എമാരായ യോഗേഷ് സാഗര്‍, റാം സത്‌പുതെ, ശിവസേന എംഎല്‍എ ഭാരത് ഗോഗവാലെ, ബിജെപി എംഎല്‍സി പ്രസാദ് ലാഡ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നിയമസഭ ചേര്‍ന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ഈ ആവശ്യം സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കറെ അറിയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌തിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സഭ നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ടും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഭ ചേര്‍ന്ന ശേഷവും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് മഹാ വികാസ് അഘാഡി എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Also Read:'എന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല, ഞാന്‍ ഗാന്ധിയാണ്'; പ്രധാനമന്ത്രിയെയും ബിജെപിയെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

സവര്‍ക്കറെ പുകഴ്‌ത്തി ഷിന്‍ഡെ :സവര്‍ക്കര്‍ മഹാരാഷ്‌ട്രയുടെ മാത്രം ആരാധനാമൂര്‍ത്തിയല്ലെന്നും രാജ്യത്തിനാകമാനമുള്ള ആരാധനാപാത്രമാണെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സഭയില്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അപകീർത്തിപ്പെടുത്തിയെന്നും അതുകൊണ്ടുതന്നെ രാഹുലിന് നേരെയുള്ള വിമര്‍ശനത്തേക്കാള്‍ എത്രയോ ചെറുതാണ് ഈ പ്രവൃത്തിയെന്നും ഷിന്‍ഡെ ന്യായീകരിച്ചു. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് അദ്ദേഹം ഇന്നും പറഞ്ഞുവെന്നും സവർക്കറിനെക്കുറിച്ച് അദ്ദേഹം എന്താണ് ധരിച്ചിരിക്കുന്നതെന്നും ഷിന്‍ഡെ ചോദ്യമുന്നയിച്ചു. ഇതിന് അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുലിന്‍റെ 'സവര്‍ക്കര്‍' പരാമര്‍ശം:അതേസമയം പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ചിരുന്നു. വിദേശത്ത് വച്ച് നടത്തിയ പ്രസ്‌താവനയില്‍ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ തേടിയെന്നുമുള്ള ബിജെപി വിമര്‍ശനത്തോടായിരുന്നു സവര്‍ക്കറിനെ ഉദാഹരണമാക്കിയുള്ള രാഹുലിന്‍റെ മറുപടി. എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍, ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിനും അപകീര്‍ത്തികരമായ പ്രസ്‌താവനയ്‌ക്കെതിരെയുള്ള വിചാരണക്കിടെയും എന്തുകൊണ്ട് മാപ്പ് പറഞ്ഞില്ല എന്ന ബിജെപിയുടെ ചോദ്യത്തിന് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടായിരുന്നു, മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നുമുള്ള രാഹുലിന്‍റെ പ്രതികരണം. മാത്രമല്ല സത്യത്തിന് വേണ്ടി പോരാടുകയും രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യുക എന്ന ഒറ്റ ചുവട് മാത്രമാണ് തനിക്കുള്ളതെന്നും എന്ത് തടസങ്ങൾ വന്നാലും താന്‍ തുടരുമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details