മുംബൈ: കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രി 8 മുതൽ രാവിലെ 7 വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് മാഹാരാഷ്‌ട്ര സർക്കാർ. എന്നാൽ അവശ്യസേവനങ്ങൾക്ക് കർഫ്യൂ ബാധകമല്ലെന്ന് ഫിഷറീസ് മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. കൂടാതെ റെസ്‌റ്റൊറന്‍റുകളിൽ പാർസൽ സേവനങ്ങൾ മാത്രം അനുവദിക്കും. ഓഫീസ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണ്. തിയേറ്ററുകൾ അടയ്ക്കുമെന്നും ഷെയ്ഖ് കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കർഫ്യൂ. അവശ്യസേവനങ്ങൾക്ക് കർഫ്യൂ ബാധകമല്ല.
Maharashtra announces night curfew
മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 49,447 പുതിയ കൊവിഡ് കേസുകളും 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 55,656ഉം ആക്‌ടീവ് കേസുകളുടെ എണ്ണം 4,01,172ഉം ആയി ഉയർന്നു.