മുംബൈ:മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ തിങ്കളാഴ്ച കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ശാന്തനു നാരായൺ കാക്‌ഡെ(35), കൈലാസ് ന്യൂറെ (35), വിഷ്ണു ചവാൻ (31), രമേശ് ദശ്രത് ഘൂഗ് (40), കാർ ഡ്രൈവർ നാരായൺ വർക്കാഡ് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മഹാരാഷ്‌ട്രയിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം - അപകടം
ജൽന ജില്ലയിൽ നിന്നുള്ള അഞ്ച് പേരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
![മഹാരാഷ്‌ട്രയിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം 5 killed as car collides with bus in Ahmednagar 5 killed in car accident Road accident in Maharashtra Maharashtra road accident 5 killed in road accident in Maharashtra മഹാരാഷ്‌ട്രയിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം മഹാരാഷ്‌ട്ര മഹാരാഷ്‌ട്ര വാഹനാപകടം വാഹനാപകടം അപകടം ദേവ്‌ഗഡ് ഫത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10725625-470-10725625-1613977278156.jpg)
മഹാരാഷ്‌ട്രയിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം
പുലർച്ചെ രണ്ടു മണിക്ക് ദേവ്‌ഗഡ് ഫത എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ഔറംഗബാദിലേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന ജൽന ജില്ലയിൽ നിന്നുള്ള അഞ്ച് പേരാണ് അപകടത്തിൽ മരിച്ചതെന്നും മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.