കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ഒരു സ്ഥാപനത്തിലെ 229 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് - മഹാരാഷ്ട്ര വാഷിം

മഹാരാഷ്ട്ര വാഷിമിലെ ഒരു ഹോസ്റ്റലിലെ 229 വിദ്യാര്‍ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് കൊവിഡ് 19സ്ഥിരീകരിച്ചത്

Maharashtra covid latest news  Maharashtra covid related news  മഹാരാഷ്ട്ര വാഷിം  മഹാരാഷ്ട്ര കൊവിഡ് വാര്‍ത്തകള്‍
ഹോസ്റ്റലിലെ 229 വിദ്യാര്‍ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ്

By

Published : Feb 25, 2021, 11:34 AM IST

മുംബൈ: മഹാരാഷ്ട്ര വാഷിമിലെ ഒരു ഹോസ്റ്റലിലെ 229 വിദ്യാര്‍ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 327 കുട്ടികളാണ് ഈ ഹോസ്റ്റലില്‍ താമസിക്കുന്നത്. അമരാവതി, ഹിംഗോളി, നന്ദേദ്, വാഷിം, ബുൾദാന, അകോല എന്നിവിടങ്ങളിൽ വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 80 മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 21,21,119 കടന്നു. 51,937 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 20,08,623 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 59,358 ആണ്.

ABOUT THE AUTHOR

...view details