മുംബൈ :മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 22 പേര്‍ പിടിയിൽ. 30 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന കേസിൽ ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
ബുധനാഴ്‌ചയാണ് താനെ ജില്ലയിലെ ഡോംബിവ്‌ലി പ്രദേശത്തുള്ള പെണ്‍കുട്ടിയെ 30 പേർ ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവർക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.