നാഗ്‌പൂര്‍: പ്രതിയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. ജരിപട്‌കയിലെ വീട്ടില്‍ തിങ്കളാഴ്‌ച പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിതാവിനും രണ്ടാനമ്മയ്ക്കും സഹോദനുമൊപ്പമാണ് പതിനാറുകാരി താമസിച്ചിരുന്നത്. ജൂണില്‍ രണ്ടാനമ്മയുടെ ബന്ധു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തു.