ദിസ്‌പൂർ: അസമിലെ കോൺഗ്രസ് നേതൃത്വ സഖ്യമായ മഹാജോതിനെ ആക്ഷേപിച്ച് പ്രധാനമന്ത്രി. മഹാജോത് എന്ന മഹാസഖ്യത്തിന്‍റെ മഹത്തായ കള്ളം വെളിപ്പെട്ടുവെന്നും അസമിലെ ജനങ്ങൾ എൻഡിഎ സർക്കാരിനെ പിന്തുണക്കുമെന്നും മോദി കൂട്ടിച്ചേർത്തു. മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമുൽപൂരിൽ നടന്ന പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാജോത് സഖ്യത്തെ ആക്ഷേപിച്ച് പ്രധാനമന്ത്രി; അസമിൽ എൻഡിഎ സർക്കാർ രൂപീകരിക്കും - മഹാജോതിനെതിരെ പ്രധാനമന്ത്രി
മഹാജോത് എന്ന മഹാസഖ്യത്തിന്‍റെ മഹത്തായ കള്ളം വെളിപ്പെട്ടുവെന്ന് പ്രധാനമന്ത്രി
'Mahajhooth' of 'Mahajot' disclosed, NDA govt will be formed in Assam: PM Modi
ഇത്തവണ അസം ജനങ്ങൾ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. നാടിന്‍റെ സ്വത്വത്തെ അപമാനിക്കുകയും അക്രമം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അവർക്ക് സഹിക്കാൻ കഴിയില്ല. ബിജെപിക്കു നൽകുന്ന ഓരോ വോട്ടുമാണ് സംസ്ഥാനത്തിന്‍റെ വികസനത്തെ നിർണയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 6നാണ് അസമിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.