പറ്റ്ന:ബിഹാറില്‍ മഹാഗഡ്ബന്ധൻ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആര്‍ജെഡി നേതാവ് തേജ്വസി യാദവും സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്‌ക്ക് 2 മണിക്ക് രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ.
ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് ശേഷം നിതീഷ് കുമാറും തേജസ്വിയാദവും ഇന്നലെ വൈകിട്ട് ഗവര്‍ണറെ കണ്ടിരുന്നു എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജെഡിയു, ആർജെഡി, കോൺഗ്രസ് അടക്കം ഏഴ് പാര്‍ട്ടികളുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയുള്ള കത്ത് ഗവര്‍ണര്‍ പഗു ചൗഹാന് നിതീഷ് കുമാര്‍ കൈമാറി. 164 എംഎല്‍എമാരുടെ പിന്തുണയാണ് നിതീഷ് കുമാർ അവകാശപ്പെടുന്നത്.
2015ലാണ് ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരടങ്ങിയ മഹാഗഡ്ബന്ധൻ അധികാരത്തില്‍ വരുന്നത്. എന്നാല്‍ 2017ല്‍ നിതീഷ് കുമാര്‍ സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് തിരിച്ച് പോവുകയായിരുന്നു. പുതിയ സഖ്യസർക്കാരില്‍ സുപ്രധാന മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
കോണ്‍ഗ്രസിന് നാല് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് സൂചന. സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിതീഷ്‌കുമാര്‍ ഇതിന് തയ്യാറല്ല എന്നാണ് അറിയുന്നത്.
ബിഹാര്‍ നിയമസഭയില്‍ നിലവില്‍ 242 അംഗങ്ങളാണ് ഉള്ളത്. 121 എംഎല്‍എമാരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് 79, ജെഡിയുവിന് 44, കോണ്‍ഗ്രസിന് 19, സിപിഐഎംല്‍ 12, സിപിഐ 2, സിപിഎം 2 എന്നിങ്ങനെയാണ് കക്ഷി നില.