മുംബൈ :മഹാരാഷ്‌ട്രയിലെ മഹദില്‍ ആറ് കുട്ടികളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. റോഷ്‌നി (10), കരിഷ്‌മ (8), രേഷ്‌മ (6), വിദ്യ (5), ശിവരാജ് (3), രാധ ചിക്കുരി സഹാനി (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച (31 മെയ് 2022) രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം.
6 കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ; ശേഷം അമ്മയുടെ ആത്മഹത്യാശ്രമം - മഹാരാഷ്‌ട്ര മഹദ് അമ്മ കുട്ടികളെ കൊലപ്പെടുത്തി
കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപവാസികളും പൊലീസും ചേര്‍ന്നാണ് കിണറ്റില്‍ നിന്ന് പുറത്തെടുത്തത്

കുട്ടികളെ കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്തി; പിന്നാലെ അമ്മയുടെ ആത്മഹത്യ ശ്രമം
കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപവാസികളും പൊലീസും ചേര്‍ന്നാണ് കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് മദ്യപിച്ച് ഉപദ്രവിക്കുന്നതിനെ തുടര്‍ന്നാണ് യുവതി ഈ കടുംകൈ ചെയ്‌തതെന്നാണ് വിവരം.
യുവതിയെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. ഇവരുടെ പേരോ, ഭര്‍ത്താവുമായുള്ള വഴക്കിന്‍റെ കാരണങ്ങളോ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
TAGGED:
മഹദ്