കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ഇഎംഐ തിരിച്ചടവ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ടാക്‌സി ഉടമകളും ഡ്രൈവര്‍മാരും - maharashtra

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വരുമാനത്തിലുണ്ടാവുന്ന കുറവ് ചൂണ്ടിക്കാട്ടിയാണ് ടാക്‌സി ഉടമകളും ഡ്രൈവര്‍മാരും ആവശ്യവുമായി കലക്‌ടറെ സമീപിച്ചത്.

ഇഎംഐ തിരിച്ചടവ് കാലാവധി നീട്ടണം  മഹാരാഷ്‌ട്ര കൊവിഡ് കേസുകള്‍  കൊവിഡ് 19  മഹാരാഷ്‌ട്ര  Taxi owners/drivers seek deferment of EMIs amid curbs  deferment of EMIs amid curbs  maharashtra  covid 19
മഹാരാഷ്‌ട്രയില്‍ ഇഎംഐ തിരിച്ചടവ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ടാക്‌സി ഉടമകളും ഡ്രൈവര്‍മാരും

By

Published : Apr 14, 2021, 11:50 AM IST

മുംബൈ:മഹാരാഷ്‌ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വാഹന വായ്‌പയുടെ ഇഎംഐ തിരിച്ചടവ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ടാക്‌സി ഉടമകളും ഡ്രൈവര്‍മാരും. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അടച്ചതോടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നെന്ന് ഇവര്‍ പറയുന്നു. ടാക്‌സി ഉടമകളുടെയും ഡ്രൈവര്‍മാരുടെയും സംഘടനയായ ജയ് സംഘര്‍ഷ് വാഹന്‍ ചാലക് ഔറംഗബാദ് കലക്‌ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ലോണെടുത്താണ് വാഹനങ്ങള്‍ വാങ്ങിച്ചതെന്നും എന്നാല്‍ വായ്‌പ തിരിച്ചടവിന് ബാങ്കുകള്‍ നിര്‍ബന്ധം പിടിക്കുന്നതിനാല്‍ സമ്മര്‍ദത്തിലാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. അതിനാല്‍ തന്നെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇഎംഐ തിരിച്ചടവ് മാറ്റിവെക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് സഞ്ജയ് ഹാല്‍നോര്‍ പറഞ്ഞു.

ബാങ്കുകള്‍ പിഴ ചുമത്തരുതെന്നും നിവേദനത്തില്‍ പറയുന്നു. കൊവിഡ് രൂക്ഷമായതോടെ അടുത്ത 15 ദിവസത്തേക്ക് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്‌ച രാത്രി 8 മണി മുതല്‍ മെയ് 1 രാവിലെ ഏഴ് വരെയാണ് നിയന്ത്രണം. എന്നാല്‍ അവശ്യസര്‍വ്വീസുകളെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details