മുംബൈ: താനെയിൽ റോഡ് അപകടത്തിൽ കൊല്ലപ്പെട്ട ബിസിനസുകാരന്‍റെ കുടുംബത്തിന് 13.66 ലക്ഷം രൂപ നൽകണമെന്ന് താനെ മോട്ടോർ ആക്‌സിഡന്‍റ് ക്രെയിംല് ട്രിബ്യൂണൽ. 2016ൽ ഉണ്ടായ അപകടത്തിലാണ് ട്രിബ്യൂണലിന്‍റെ ഉത്തരവ്. അപകടത്തിന് കാരണമായ ട്രക്ക് ഉടമയും ഇൻഷൂറൻസ് കമ്പനിയും ചേർന്ന് ഈ തുക രണ്ട് മാസത്തിനുള്ളിൽ കുടുംബത്തിന് നൽകണമെന്നും പരാതി ഫയൽ ചെയ്‌തത് മുതൽ കണക്കാക്കി ഏഴ് ശതമാനം പലിശയും ഇതോടൊപ്പം നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു.
പണം നൽകാത്ത പക്ഷം പലിശ എട്ട് ശതമാനമാക്കി വർധിപ്പിക്കുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. അപകടത്തിൽ കൊല്ലപ്പെട്ട ബിസിനസുകാരനായ രാജേഷ് മിശ്ര പ്രതിമാസം 45,000 രൂപ സമ്പാദിച്ചിരുന്നുവെന്ന് ബന്ധുക്കൾ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.