മുംബൈ:മഹാരാഷ്‌ട്രയില്‍ മെയ് 20 ന് ശേഷം കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപെ. കൊവിഡ് വാക്‌സിനുകളുടെ ലഭ്യത ഇപ്പോഴും വെല്ലുവിളിയാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. മെയ് 20 ന് ശേഷം സംസ്ഥാനത്തിന് കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 18 വയസിന് മുകളിലുള്ള പൗരന്മാര്‍ക്ക് മെയ് 1 മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനങ്ങള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് സിറം ഇന്‍സ്റ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് കമ്പനി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ് വില പ്രഖ്യാപിച്ചിരുന്നത്.
കൂടുതല്‍ വായനയ്‌ക്ക് ;സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ ഒരു ഡോസിന് 600 രൂപ