മുംബൈ:മഹാരാഷ്‌ട്രയില്‍ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരുപത്തേഴുകാരനായ യുവാവിനെ ജാല്‍ന നഗരത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - crime news
പ്രതി യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഹിന്ദ് നഗര്‍ സ്വദേശി നാസര്‍ ഖാന്‍ അഫ്‌സറാണ് അറസ്റ്റിലായത്. ഇയാള്‍ യുവതിയുമായി സമൂഹമാധ്യമം വഴി ചങ്ങാത്തത്തിലാവുകയും തുടര്‍ന്ന് പ്രണയത്തിലാകുകയുമായിരുന്നു. ഇതിനിടെ യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. യുവതിയില്‍ നിന്നും ഇയാള്‍ വിലയേറിയ സമ്മാനങ്ങള്‍ കൈവശപ്പെടുത്തുകയും യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു. മുംബൈയിലെ ഒഷിവാര പൊലീസാണ് യുവാവിനെ ജല്‍നയില്‍ നിന്നും അറസ്റ്റ് ചെയ്‌തത്.