മുംബൈ: മഹാരാഷ്‌ട്രയിലെ നവരാത്രി ആഘോഷത്തിടെ അച്ഛനും മകനും മരിച്ചു. പല്‍ഘര്‍ സ്വദേശി നരാപ്‌ജി സോനിഗ്ര (66) മകന്‍ മനീഷ് നരാപ്‌ജി സോണിഗ്ര(35) എന്നിവരാണ് മരിച്ചത്. ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ മനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നവരാത്രി ഗര്‍ബ നൃത്തത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു; പിന്നാലെ മരണം അറിഞ്ഞ അച്ഛനും - national news updates
മഹാരാഷ്‌ട്ര പല്‍ഘര്‍ സ്വദേശി നരാപ്‌ജി സോനിഗ്ര, മനീഷ് നരാപ്‌ജി സോണിഗ്ര എന്നിവരാണ് മരിച്ചത്
നവരാത്രി ആഘോഷത്തിടെ അച്ഛനും മകനും മരിച്ചു
തുടര്‍ന്ന് മകന്‍റെ മരണവിവരമറിഞ്ഞ പിതാവും കുഴഞ്ഞ് വീണ് മരിച്ചു. വിരാറിലെ ഗ്ലോബൽ സിറ്റി കോംപ്ലക്‌സിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവം. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.