മുംബൈ:ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവർക്ക് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. വിമാനത്താവളങ്ങൾ വഴി എത്തുന്നവർ ഷെഡ്യൂൾ ചെയ്ത സമയത്തിന് 72 മണിക്കൂർ മുമ്പ് ആർടി-പിസിആർ സാമ്പിൾ പരിശോധന നടത്തണമെന്നാണ് നിർദേശം.
മഹാരാഷ്ട്രയിലെത്തുന്നവർക്ക് ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം - ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ
വിമാനത്താവളങ്ങൾ വഴി എത്തുന്നവർ ഷെഡ്യൂൾ ചെയ്ത സമയത്തിന് 72 മണിക്കൂർ മുമ്പ് ആർടി-പിസിആർ സാമ്പിൾ ശേഖരം നടത്തണമെന്നാണ് നിർദേശം.
മഹാരാഷ്ട്ര
എൻസിആർ ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാരും ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുകൾ കയ്യിൽ കരുതുകയും വിമാനത്താവളത്തിൽ എത്തുമ്പോൾ അവിടെ അധികൃതരെ കാണിക്കുകയും ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ വിമാനത്തിൽ കയറാൻ യാത്രക്കാരെ അനുവദിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ റിപ്പോർട്ട് പരിശോധിക്കാനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അധികൃതർ അഭ്യർഥിച്ചു.
TAGGED:
Maha makes RT-PCR negative