മുംബൈ: കഴിഞ്ഞ ഒക്‌ടോബറില്‍ മുംബൈയിലുണ്ടായ വലിയ വൈദ്യുതി മുടക്കത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണമാണെന്ന് വിദേശ മാധ്യമ റിപ്പോര്‍ട്ട്. 2009 ല്‍ സ്ഥാപിതമായ യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷ സ്ഥാപനം റെക്കോര്‍ഡഡ് ഫ്യൂച്ചറാണ് മുംബൈയിലെ വൈദ്യുതി മുടക്കത്തിന് പിന്നില്‍ മാല്‍വെയറാണെന്ന് കണ്ടെത്തിയത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നില നിന്ന സാഹചര്യത്തില്‍ ചൈന ഇന്ത്യയിലുടനീളമുള്ള വൈദ്യുതി വിതരണ സംവിധാനത്തിലേക്ക് മാല്‍വെയര്‍ കയറ്റിവിട്ടായിരിക്കാം വൈദ്യതി മുടക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വൈദ്യുതി മുടക്കത്തിന് പിന്നില്‍ മാല്‍വെയര്‍ ആക്രമണമാണെന്ന് മഹാരാഷ്ട്രയിലെ സൈബര്‍ വകുപ്പും കണ്ടെത്തിയതായി നവംബറില്‍ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് സൈബര്‍ വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.