മുംബൈ: 50 ട്രാക്സ് ആംബുലൻസുകൾ കൂടി പുറത്തിറക്കി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പുനെ ആസ്ഥാനമായ വാഹന നിർമാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ് നിർമിച്ച 50 ട്രാക്സ് ആംബുലൻസുകളാണ് നന്ദേഡ് ജില്ലയ്ക്ക് നൽകിയത്.
50 ട്രാക്സ് ആംബുലൻസുകൾ കൂടി പുറത്തിറക്കി മഹാരാഷ്ട്ര സർക്കാർ - Trax ambulance
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
50 ട്രാക്സ് ആംബുലൻസുകൾ കൂടി പുറത്തിറക്കി മഹരാഷ്ട്ര സർക്കാർ
ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള രോഗികളെ എത്തിക്കുന്നതിന് ഇത് സഹായകരമാകും. ആരോഗ്യസംരക്ഷണ വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്നതിനുമുള്ള തീരുമാനത്തിന്‍റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ഫോഴ്‌സ് മോട്ടോഴ്‌സ് സെയിൽസ് ആന്‍റ് മാർക്കറ്റിങ് പ്രസിഡന്‍റ് അശുതോഷ് ഖോസ്ല പറഞ്ഞു.