മുംബൈ:മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3898262 ആയി. 351 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 60824 ആയി. 24 മണിക്കൂറിനിടെ 52412 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 3159240 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 676520 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; 58,924 പുതിയ രോഗികള്‍ - മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്
സംസ്ഥാനത്ത് ഇതുവരെ 2,40,75,811സാമ്പിളുകള്‍ പരിശോധിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്; 58,924 പുതിയ രോഗികള്‍
കൂടുതല്‍ വായിക്കുക.....സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കൊവിഡ് ; 21 മരണം
മുംബൈയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്തത്. 7,381പേര്‍ക്കാണ് രോഗബാധ. നാഗ്പൂർ, പൂനെ നഗരങ്ങളിൽ യഥാക്രമം 5086, 4616 എന്നിങ്ങനെയാണ്. മഹാരാഷ്ട്രയിലെ വീണ്ടെടുക്കൽ നിരക്ക് ഇപ്പോൾ 81.04 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. സംസ്ഥാനത്ത് ഇതുവരെ 2,40,75,811 സാമ്പിളുകള്‍ പരിശോധിച്ചു.