കനയ്യ കുമാറിന്‍റെ കോലാപൂറിലേക്കുള്ള സന്ദർശനം റദ്ദാക്കി - ഭാരത് വാർത്ത
കൊവിഡിനെത്തുടർന്ന് പൊതുപരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം
മുംബൈ:സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ കോലാപൂറിലേക്കുള്ള സന്ദർശനം റദ്ദാക്കി. മുതിർന്ന സിപിഐ നേതാവ് ഗോവിന്ദ് പൻസാരയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കോലാപ്പൂരിൽ പൊതു പരിപാടി സംഘടിപ്പിക്കാനുള്ള നീക്കം മഹാരാഷ്‌ട്ര പൊലീസ് തടഞ്ഞതിനെ തുടർന്നാണ് കനയ്യ കുമാറിന്‍റെ കോലാപൂറിലേക്കുള്ള സന്ദർശനം റദ്ദാക്കിയത്. കൊവിഡിനെത്തുടർന്ന് പൊതുപരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം . അതേസമയം പൊതുസ്ഥലത്ത് പരിപാടി നടത്തുന്നതിന് പകരം സ്വാകാര്യ പരിപാടിയായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അഖിലേന്ത്യാ യൂത്ത് ഫെഡറേഷനും അഖിലേന്ത്യാ സ്റ്റുഡന്‍റ്‌സ് ഫെഡറേഷനും ചേർന്നാണ് ഗോവിന്ദ് പൻസാര സ്മൃതി ജാഗർ സംഘടിപ്പിക്കുന്നത്.