പൂനെ: പശ്ചിമഘട്ടത്തിലെ അംബോളിയിൽ ബുധനാഴ്ച അപൂർവയിനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ സിന്ധുദർഗ് പ്രദേശം സംസ്ഥാന സർക്കാർ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. വന്യജീവി ഗവേഷകൻ കൂടിയായ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകൻ തേജസ് താക്കറെയാണ് ഷിസ്തുര ഹിരണ്യകേഷി ' എന്ന ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത്. ചെറുതും വർണ്ണാഭമായതുമായ മത്സ്യമാണ് ഷിസ്റ്റുര. അംബോലി ഗ്രാമത്തിനടുത്തുള്ള ഹിരണ്യകേശി നദിയുടെ പേരിൽ നിന്നാണ് മത്സ്യത്തിന് ഷിസ്തുര ഹിരണ്യകേശി എന്ന് പേര് നൽകിയത്.
മഹാരാഷ്ട്രയിലെ സിന്ധുദർഗ് ഇനി ജൈവവൈവിധ്യ പൈതൃക കേന്ദ്രം - Area in Sindhudurg
അപൂർവയിനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയതിനെ തുടർന്നാണ് മഹാരാഷ്ട്രയിലെ സിന്ധുദർഗ് സംസ്ഥാന സർക്കാർ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര
നേരത്തെ ഗാഡ്‌ചിരോലി ജില്ലയിലെ അല്ലപ്പള്ളി, ലാൻഡോർ ഖോറി പാർക്ക് ജൽഗാവ്, പൂനെയിലെ ഗണേഷ് ഖിന്ദ്, മിറിസ്റ്റിക്ക ചതുപ്പ് സസ്യങ്ങൾ എന്നീ പ്രദേശങ്ങലും ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.