പൂനെ:കൈക്കൂലിക്കേസില്‍ പൂനെയിലെ പ്രാദേശിക കോടതി ജഡ്‌ജിയെ അഴിമതി വിരുദ്ധ സ്കോഡ് അറസ്റ്റ് ചെയ്തു. വനിത ജഡ്‌ജി അർച്ചന ജട്‌കർ ആണ് അറസ്റ്റിലായത്. മുംബൈ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിരസിച്ചതിനെത്തുടർന്ന് അർച്ചന പ്രത്യേക അഴിമതി വിരുദ്ധ കോടതിയിൽ കീഴടങ്ങിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ ഏപ്രില്‍ 5 വരെ എസിബി കസ്റ്റഡിയില്‍ വിട്ടു.
കൈക്കൂലിക്കേസില്‍ വനിത ജഡ്ജി അറസ്റ്റില്‍ - കൈക്കൂലിക്കേസില്‍ വനിത ജഡ്ജി അറസ്റ്റില്‍
2.5 ലക്ഷം രൂപയാണ് വനിത ജഡ്‌ജി കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കൈക്കൂലിക്കേസില്‍ വനിത ജഡ്ജി അറസ്റ്റില്‍
സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരെ ഇതിനകം എസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷീരവ്യാപാരിയായ ശുഭവാരി ഗെയ്ക്‌വാഡ് എന്നയാളെ കേസില്‍ നിന്നും രക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി 2.5 ലക്ഷം രൂപ അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ എസിബിയില്‍ പരാതി നല്‍കുകയും, അഡ്വാന്‍സ് തുകയായ 50000 രൂപ വാങ്ങുന്നതിനിടെ ജഡ്‌ജിയെ അഴിമതി വിരുദ്ധ സ്ക്വോഡ് കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് പേര്‍ കൂടി അറസ്റ്റിലാവുന്നത്.