മുംബൈ: മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് നക്‌സലുകൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഖോബ്രമെൻഡ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് നക്‌സലുകൾ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് തോക്കുകളും പ്രഷർ കുക്കർ ബോംബുകളും പൊലീസ് കണ്ടെടുത്തിരുന്നു. സുരക്ഷാ സേനയെ ആക്രമിക്കാൻ നക്‌സലുകള്‍ ഉപയോഗിക്കാനിരുന്ന സ്ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്.
മഹാരാഷ്ട്രയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് നക്‌സലുകൾ കൊല്ലപ്പെട്ടു - naxal attack
ഖോബ്രമെൻഡ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് നക്‌സലുകൾ കൊല്ലപ്പെട്ടത്
നക്സൽ വിരുദ്ധ ഓപ്പറേഷനിൽ അഞ്ച് നക്‌സലുകൾ കൊല്ലപ്പെട്ടു
'നക്‌സല്‍ വാര'ത്തിന്‍റെ പശ്ചാത്തലത്തിൽ ഇവര്‍ വനത്തിൽ ഒത്തുകൂടുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിന്‍റെ സി -60 കമാൻഡോകൾ ശനിയാഴ്ച ഹെതൽകാസ വനമേഖലയിൽ തെരച്ചില്‍ നടത്തിയിരുന്നു. ഒരു മണിക്കൂറോളം ഇരുവശത്തുനിന്നും വെടിയുതിർത്ത ശേഷം നക്‌സലുകള്‍ പിന്മാറുകയായിരുന്നു.