ചെന്നൈ :മധുര കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയെ സ്‌ത്രീകളെ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍. ബുര്‍ഖ ധരിച്ചെത്തിയ സ്‌ത്രീകളെ ബി.ജെ.പി ബൂത്ത് ഏജന്‍റായ ഗിരിയാണ് തടഞ്ഞത്. മധുരയിലെ മേലൂർ പ്രദേശത്താണ് സംഭവം.
പോളിങ് ബൂത്തില്‍ ശബ്‌ദമുണ്ടാക്കിയതോടെ ഇയാളെ പൊലീസ് സ്ഥലത്തുനിന്നും നീക്കി. തുടര്‍ന്ന്, യുവതികള്‍ ബൂത്തിനുള്ളില്‍ കയറി വോട്ട് രേഖപ്പെടുത്തി. സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മധുര ജില്ല കലക്‌റോട് റിപ്പോർട്ട് തേടി. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ ബൂത്ത് ഏജന്‍റുമാർ ബി.ജെ.പി അംഗത്തിന്‍റെ നടപടിയെ വിമര്‍ശിച്ചു.
മധുര കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് വോട്ടുചെയ്യാനെത്തിയെ സ്‌ത്രീകളെ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍ ALSO READ:ഹിജാബ് ധരിച്ചെത്തി ; 58 വിദ്യാർഥിനികളെ സസ്‌പെന്‍ഡ് ചെയ്‌ത് കോളജ്
ഡി.എം.കെ എം.എൽ.എ ഉദയനിധി സ്റ്റാലിൻ സംഭവത്തിനെതിരെ രംഗത്തെത്തി. 'ബി.ജെ.പി എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള പ്രവര്‍ത്തിയാണ് ചെയ്യുന്നത്. ഞങ്ങൾ ഇത്തരത്തിലുള്ള ചെയ്‌തികള്‍ക്കെതിരാണ്. ആരെ തെരഞ്ഞെടുക്കണമെന്നും ആരെ തള്ളണമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അറിയാം. തമിഴ്‌നാട്ടിലെ ജനങ്ങൾ ഇത് ഒരിക്കലും അംഗീകരിക്കില്ല' - അദ്ദേഹം പറഞ്ഞു.
ഡി.എം.കെ എം.പി കനിമൊഴിയും സംഭവത്തിനെതിരെ പ്രതികരിച്ചു. 'മതത്തിന്‍റെ പേരിലാണ് അവർ ആളുകൾക്കെതിരെ തിരിയുന്നത്. അത് വളരെ സങ്കടകരമായയ കാര്യമാണ്. ഒരു സ്ത്രീ ധരിക്കാനായി തെരഞ്ഞെടുക്കുന്നത് എന്തോ അത് അവളുടെ അവകാശമാണ്. അതിനെതിരെ തിരിയാൻ ആർക്കും അധികാരമുണ്ടെന്ന് ഞാൻ കരുതുന്നില്ല'- കനിമൊഴി പറഞ്ഞു.