മധുര :പൊങ്കല്‍ ആഘോഷങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചതോടെ ചൂടുപിടിച്ച് മധുരയിലെ അവണിയാപുരം ജല്ലിക്കെട്ട് മൈതാനം. 1000 കാളകളും അവയെ മെരുക്കാന്‍ 600 പേരും, തമിഴ്‌നാടിന്‍റെ മഹോത്സവത്തിന് ഇന്ന് (ജനുവരി 15) തുടക്കമായി (Madurai Avaniyapuram Jallikattu 2024). തിരുപ്പറങ്കുൺറം റോഡിലെ മന്തയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള വാടിവാസലാണ് ജല്ലിക്കെട്ട് മത്സര വേദി (Jallikattu venue in Tamil Nadu).
എട്ട് റൗണ്ടുകളിലായി മത്സരം :രാവിലെ ആരംഭിച്ച് വൈകിട്ട് 4 മണിവരെ നടക്കുന്ന മത്സരം എട്ട് റൗണ്ടുകളായാണ് നടത്തുക. ഓരോ റൗണ്ടിലും 50 മുതല്‍ 75 വരെ കാളകളെ മെരുക്കുന്നവര്‍ പങ്കെടുക്കും. ഓരോ റൗണ്ടിലും ഏറ്റവും കൂടുതല്‍ കാളകളെ പിടിക്കുന്നവര്‍ക്ക് അടുത്ത റൗണ്ടില്‍ മത്സരിക്കാം. 1000 കാളകൾ ആണ് അവണിയാപുരം ജല്ലിക്കെട്ട് മൈതാനത്ത് എത്തിച്ചിരിക്കുന്നത് (Madurai Avaniyapuram).
ഒന്നാം സമ്മാനം കാര്‍? (price for the Jallikattu winner):മത്സര ദിവസം പുലര്‍ച്ചെ തന്നെ കാളകളെ മെരുക്കുന്നവരും കാളകളും ശാരീരിക പരിശോധനകള്‍ പൂര്‍ത്തിയാക്കണം. പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട കാളകളും മത്സരാര്‍ഥികളും മൈതാനത്ത് എത്തണം. ഒന്നാം സമ്മാനം ലഭിക്കുന്ന കാളയുടെ ഉടമയ്‌ക്കും ഏറ്റവും കൂടുതല്‍ കാളകളെ മെരുക്കുന്ന ആള്‍ക്കും കാര്‍ ആണ് സമ്മാനം (who will win in Jallikattu).