കേരളം

kerala

ETV Bharat / bharat

ചെന്നൈയിലെ റെയിൽവെ ട്രാക്കിൽ ഐഐടി വിദ്യാർഥിനിയുടെ മൃതദേഹം - ആവഡി

മദ്രാസ് ഐഐടി ഗവേഷക വിദ്യാർഥിനി മേഘശ്രീയുടെ മൃതദേഹമാണ് ആവഡിക്ക് സമീപത്തെ റെയിൽവെ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്.

IIT Madras  research student  dead body  railway track  ഐഐടി വിദ്യർഥി  ഐഐടി വിദ്യർഥി  ചെന്നൈ  റെയിൽവെ ട്രാക്കിൽ മൃതദേഹം  ഐഐടി ഗവേഷക  മേഘശ്രീ  ആവഡി  ഒഡീഷ സ്വദേശി
ചെന്നൈയിലെ റെയിൽവെ ട്രാക്കിൽ ഐഐടി വിദ്യാർഥിനിയുടെ മൃതദേഹം

By

Published : Aug 20, 2022, 7:19 PM IST

Updated : Aug 20, 2022, 8:06 PM IST

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥിനിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. ഒഡീഷ സ്വദേശി മേഘശ്രീയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മദ്രാസ് ഐഐടിയിൽ ഗവേഷക വിദ്യാർഥിയാണ് മേഘശ്രീ. 30 വയസായിരുന്നു.

ചെന്നൈ ആവഡിക്ക് സമീപത്തെ റെയിൽവെ ട്രാക്കിൽ നിന്നാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ തലയിലും മുഖത്തും മുറിവേറ്റിട്ടുണ്ട്. റെയിൽവെ ജീവനക്കാരാണ് ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്.

ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ അഡയാറിലെ ഐഐടി ഹോസ്‌റ്റലിലാണ് മേഘശ്രീ താമസിച്ചിരുന്നത്.

വിദ്യാർഥിനി ഗവേഷണത്തിനായി ചെന്നൈയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ്‌പദമായ മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Aug 20, 2022, 8:06 PM IST

ABOUT THE AUTHOR

...view details