ചെന്നൈ:സ്വവർഗാനുരാഗികൾക്കും ട്രാൻസ്ജൻഡേഴ്സിനും എതിരെയുള്ള വിവേചനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. കൂടാതെ സ്വവർഗാനുരാഗികളുടെയും ട്രാൻസ്‌ജന്‍റേഴ്‌സിന്‍റെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രത്യേക സംവിധാനങ്ങളൊരുക്കണമെന്നും ജസ്റ്റിസ് വി.ആനന്ദ് വെങ്കിടേഷ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. വ്യക്തികൾ സ്വവർഗാനുരാഗികളാണെന്നു ബോധ്യമായാൽ അവരെ കാണാനില്ലെന്ന തരത്തിൽ പൊലീസിൽ നൽകുന്ന പരാതികളോ ഹേബിയസ് കോർപസ് ഹർജികളോ പരിഗണിക്കരുതെന്നും കോടതി നിർദേശിച്ചു.
ട്രാൻസ്‌ജൻഡേഴ്‌സിനെതിരെയുള്ള വിവേചനങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി - മദ്രാസ് ഹൈക്കോടതി
വിവേചനവും ഭീഷണിയും നേരിടാൻ തക്ക നിയമനിർമാണം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തണം
ട്രാൻസ്‌ജൻഡേഴ്‌സിനെതിരെയുള്ള വിവേചനങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി
ALSO READ:ലതിക സുഭാഷ് എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റ്
വിവേചനവും ഭീഷണിയും നേരിടാൻ തക്ക നിയമനിർമാണം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തണം. നിയമസഹായം ഉൾപ്പെടെയുള്ളവ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. വീട്ടുകാരുടെ ഭീഷണി ഇല്ലാതെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മധുര സ്വദേശിനികളായ കോളജ് വിദ്യാർഥിനികളുടെ കേസിലാണ് ഉത്തരവ്.