കേരളം

kerala

ETV Bharat / bharat

ധർമപുരിയിൽ ഷോക്കേറ്റ് ആനകൾ മരിച്ച സംഭവം : കുട്ടിയാനകളെ സംരക്ഷിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി - Madras High Court

മാർച്ച് 8നാണ് കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ തട്ടി രണ്ട് പിടിയാനകളും ഒരു കൊമ്പനും ചെരിഞ്ഞത്. എന്നാൽ ആനക്കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് കുട്ടിയാനകൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ധർമപുരിയിൽ കാട്ടാനകൾ ഷോക്കേറ്റ് മരിച്ചു  കാട്ടനകൾ ഷോക്കേറ്റ് മരിച്ചു  forest department  Elephant calves in Dharmapuri  Two baby elephants who have lost their mother  elephants  Mudumalai Sanctuary  മുതുമല ആന പരിപാലന കേന്ദ്രം  ധർമപുരിയിൽ ഷോക്കേറ്റ് ആനകൾ മരിച്ച സംഭവം  മദ്രാസ് ഹൈക്കോടതി  മുതുമല  വനം വകുപ്പ്  Madras High Court  protection of elephant calves in Dharmapuri
കുട്ടിയാനകളെ സംരക്ഷിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

By

Published : Mar 11, 2023, 8:18 AM IST

Updated : Mar 11, 2023, 12:07 PM IST

ധർമപുരി :പാലക്കോട് സർക്കിളിലെ കാളികൗണ്ടൻ കോട്ടയിലെ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ തട്ടി മൂന്ന് കാട്ടാനകൾ മരിച്ച സംഭവത്തിൽ രക്ഷപ്പെട്ട രണ്ട് കുട്ടിയാനകളെ മുതുമല ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മാർച്ച് 8നാണ് കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ തട്ടി രണ്ട് പിടിയാനകളും ഒരു കൊമ്പനും ചെരിഞ്ഞത്.

എന്നാൽ ഇവരോടൊപ്പമുണ്ടായിരുന്ന ഒന്നും, രണ്ടും വയസുള്ള കുട്ടിയാനകൾ അത്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം ആനക്കുട്ടികൾ രണ്ടുപേരും സംഭവം നടന്ന സ്ഥലത്തിന് ചുറ്റും അലഞ്ഞുതിരിയുകയായിരുന്നു. അപകടം നടന്ന കൃഷിയിടത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴായി ആനക്കുട്ടികൾ എത്തിയിരുന്നു.

പിന്നാലെ ആനക്കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പിന് പരാതി നൽകി. തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടിയാനകളെ സംരക്ഷിക്കുന്നതിനായി മുതുമല ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

നിലവിൽ ധർമ്മപുരി ജില്ലയിലെ വനം വകുപ്പ് ജില്ല ഫോറസ്റ്റ് ഓഫിസർ അപ്പോളോ നായിഡു, സോണൽ ഫോറസ്റ്റ് ഡിവിഷൻ ഓഫിസർ വിൻസെന്‍റ്, ഡോക്‌ടർ പ്രകാശ്, പാലക്കോട് ഫോറസ്റ്റ് റേഞ്ചർ നടരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന വനം വകുപ്പ് സംഘം കുട്ടിയാനകൾക്കായുള്ള തെരച്ചിൽ നടത്തി വരികയാണ്.

ആനക്കുട്ടികളെ ആകർഷിക്കാനായി തണ്ണിമത്തൻ, ചക്ക, ഗ്ലൂക്കോസ്, വെള്ളം തുടങ്ങിയ ഭക്ഷണ സാധനങ്ങളും കരുതിയിട്ടുണ്ട്. ഈ ഭക്ഷണ സാധനങ്ങൾ ആനക്കുട്ടികൾ വരാറുള്ള പ്രദേശങ്ങളിൽ പലയിടത്തായി വച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ കഴിക്കാനായി ആനക്കുട്ടികൾ എത്തുമ്പോൾ അവയെ പിടികൂടാനായി വല ഉൾപ്പടെയുള്ള സജ്ജീകരണങ്ങളും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

ജീവനെടുക്കുന്ന വൈദ്യുതി വേലികൾ: അതേസമയം വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷോക്കേറ്റ് ആനകൾ ചെരിയുന്ന സംഭവം സ്ഥിരം കഥയായി മാറിയിരിക്കുകയാണ്. ഫെബ്രുവരി 4ന് ഇടുക്കി ബി എൽ റാവിലെ കുളത്താമ്പാറയ്‌ക്ക് സമീപം ഏലത്തോട്ടത്തിൽ സിഗററ്റ് കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

പ്രദേശത്തെ ഈശ്വരൻ എന്ന കർഷകന്‍റെ ഏലത്തോട്ടത്തിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏലത്തോട്ടങ്ങൾക്കിടയിൽ കൂടുതൽ സ്ഥലങ്ങളിലും വൈദ്യുതി ലൈനുകൾ താഴ്‌ന്ന് നിൽക്കുന്നതായുള്ള ആരോപണങ്ങൾക്കിടെയാണ് കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണം എന്ന് കണ്ടെത്തിയെങ്കിലും വൈദ്യുതാഘാതം ഏൽക്കാൻ ഇടയായ സാഹചര്യം വനം വകുപ്പ് പരിശോധിക്കുകയാണ്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 വയസ് മാത്രമായിരുന്നു സിഗററ്റ് കൊമ്പന്‍റെ പ്രായം. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണ് ആനയ്‌ക്ക് വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്ന് പേരിട്ടത്.

നാശം വിതച്ച് അരിക്കൊമ്പൻ: അതേസമയം ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്. ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിലാണ് അരിക്കൊമ്പൻ എന്ന കാട്ടാന നാശം വിതയ്‌ക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 14 തവണയാണ് പന്നിയാറിലെ റേഷൻ കട തകർത്ത് അരിക്കൊമ്പൻ അരിയും ഗോതമ്പും ഭക്ഷിച്ചത്.

രണ്ട് മാസത്തിനിടെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ 11ൽ അധികം വീടുകളും അരിക്കൊമ്പൻ തകർത്തിരുന്നു. ശല്യം രൂക്ഷമായതോടെ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചിരുന്നു. അതേസമയം അനുമതി ലഭിച്ചെങ്കിലും ഇതിനുള്ള നടപടികൾ വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

Last Updated : Mar 11, 2023, 12:07 PM IST

ABOUT THE AUTHOR

...view details