കേരളം

kerala

ETV Bharat / bharat

പനീർസെൽവത്തിന് തിരിച്ചടി ; രണ്ടില ചിഹ്നവും കൊടിയും ഉപയോഗിക്കാനുള്ള വിലക്ക് തുടരും

AIADMK Symbol Dispute : ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്‌ത്‌ ഒപിഎസ് നൽകിയ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. വിലക്കേർപ്പെടുത്തിയ വിധിക്കെതിരെ ഒപിഎസിന് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച്.

OPS vs EPS Dispute  AIADMK Symbol Dispute  അണ്ണാ ഡിഎംകെ തർക്കം  രണ്ടില ചിഹ്നം കേസ്  അണ്ണാ ഡിഎംകെ രണ്ടില
Madras High Court Dismisses Appeal of OPS in AIADMK Symbol Dispute

By ETV Bharat Kerala Team

Published : Jan 11, 2024, 1:52 PM IST

ചെന്നൈ : എഐഎഡിഎംകെയുടെ രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് (ഒപിഎസ്) തിരിച്ചടി. താൻ ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്‌ത്‌ പനീർസെൽവം നൽകിയ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. എഐഎഡിഎംകെ ചിഹ്നം, പതാക, ലെറ്റർഹെഡ് എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഒപിഎസിനെ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇടക്കാല വിലക്ക് നീക്കാൻ ഒപിഎസിന് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി(Madras High Court on AIADMK Symbol Dispute).

തമിഴ്‌നാട് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി പാർട്ടിയുടെ ചിഹ്നം, പതാക, ഔദ്യോഗിക ലെറ്റർഹെഡ് എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഒപിഎസിനെ സ്ഥിരമായി വിലക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. 1968ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി ബന്ധപ്പെട്ട ഉത്തരവിന്‍റെ 15-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ പക്ഷത്തെ അംഗീകരിച്ചിട്ടുണ്ടെന്നും, ഒപിഎസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നുമാണ് ഇപിഎസ് വാദിച്ചത് (EPS vs OPS Dispute).

ഒപിഎസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് പാണ്ഡ്യനാണ് വാദിച്ചത്. ഇടക്കാല നിരോധനം മുൻപത്തെ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, നിലവില്‍ പ്രഥമദൃഷ്ട്യാ ഇത് നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു. മറ്റൊരു അഭിഭാഷകനായ അബ്‌ദുൾ സലീം എഐഎഡിഎംകെയുടെ ഔദ്യോഗിക പതാകയെ സംബന്ധിച്ച ആശയക്കുഴപ്പം ഉയർത്തിക്കാട്ടി, ഇപിഎസ് നല്‍കിയ പ്രധാന കേസിന്‍റെ നിലനില്‍പ്പും അദ്ദേഹം ചോദ്യം ചെയ്‌തു (AIADMK Two Leaves Dispute).

ഇപിഎസിനെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് നാരായൺ ഒപിഎസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കോടതി സാധൂകരിച്ചതായി ഊന്നിപ്പറഞ്ഞു. പുറത്താക്കപ്പെട്ട അംഗത്തിന് പാർട്ടിയുടെ ചിഹ്നങ്ങളും ലെറ്റർഹെഡും എങ്ങനെ ഉപയോഗിക്കാനാകുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഇപിഎസിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതായും, പുറത്താക്കപ്പെട്ടിട്ടും പാർട്ടിയുടെ സംവിധാനങ്ങൾ ഒപിഎസ് ഉപയോഗിച്ചതായും വിജയ് നാരായൺ ചൂണ്ടിക്കാട്ടി.

Also Read:ഒപിഎസിന്‍റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി ; എഐഎഡിഎംകെ അമരത്ത് ഇപിഎസ്

ഈ കേസിൽ എതിർ സത്യവാങ്മൂലം ഫയൽ ചെയ്‌ത്‌ ഇടക്കാല ഉത്തരവിന് സ്‌റ്റേ തേടുക ചെയ്യുക എന്നത് മാത്രമാണ് ഒപിഎസിന് മുന്നിലുള്ള പ്രതിവിധി. നിലവിലുള്ള ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ പോകാനാകില്ലെന്നും എടപ്പാടി പളനിസ്വാമിയുടെ അഭിഭാഷകൻ വാദിച്ചു.

ABOUT THE AUTHOR

...view details