ചെന്നൈ: മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സി.എസ് കർണന്‍റെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നടത്തിയ വിവാദ പരാമർശത്തെ തുടർന്നായിരുന്നു സി.എസ് കർണനെ അറസ്റ്റ് ചെയ്തത്.
മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സി.എസ് കർണന്‍റെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നടത്തിയ വിവാദ പരാമർശത്തെ തുടർന്നായിരുന്നു സി.എസ് കർണനെ അറസ്റ്റ് ചെയ്തത്
മുൻ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സി.എസ് കർണന്‍റെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈയിലെ പുഷാൽ ജയിലിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന സി.എസ് കർണന്‍ മാപ്പ് പറഞ്ഞെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. സഹപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവാദ വീഡിയോക്കെതിരെ പത്തോളം അഭിഭാഷകർ മുൻ ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് കത്ത് നല്‍കിയിരുന്നു. ഐപിസി സെക്ഷൻ 292, 354 എ, 506, ഐടി ആക്റ്റ് എന്നിവ പ്രകാരമാണ് മുൻ ഹൈക്കോടതി ജഡ്‌ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.