ചെന്നൈ: പൊങ്കലിന് തിയേറ്ററുകളിൽ ആഘോഷമാകുമെന്ന് പ്രതീക്ഷിക്കുന്ന തമിഴ് ചിത്രം മാസ്റ്റർ റിലീസിനെത്തുന്നതിന് മുൻപേ ക്ലൈമാക്‌സ് ലീക്കായ സംഭവത്തില്‍ ഇന്‍റർനെറ്റ് സേവന ദാതാക്കളോടാണ് വ്യാജ സൈറ്റുകൾ നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് 400 വ്യാജ സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി. സംഭവത്തില്‍ അടിയന്തര ഇടപെടൽ തേടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു . എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ, എംടിഎൻഎൽ തുടങ്ങി 29 ഇന്‍റർനെറ്റ് സേവന ദാതാക്കളോടാണ് വ്യാജ സൈറ്റുകൾ നിരോധിക്കാൻ കോടതി നിർദേശിച്ചത്. കൂടാതെ, ചിത്രത്തിന്‍റെ ദൃശ്യങ്ങൾ ഇനിയും പ്രചരിക്കുകയാണെങ്കിൽ ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടുണ്ട്.
മാസ്റ്റർ ഇന്‍റർനെറ്റിൽ; 400 വ്യാജ സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി - master movie madras hc news
മാസ്റ്ററിന്‍റെ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത് തടയുന്നതിനായി, എയർടെൽ, ജിയോ, വി, ബിഎസ്എൻഎൽ, എംടിഎൻഎൽ തുടങ്ങി 29 ഇന്‍റർനെറ്റ് സേവന ദാതാക്കളോടാണ് വ്യാജ സൈറ്റുകൾ നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

നിയമവിരുദ്ധ വെബ്‌സൈറ്റുകളിൽ മാസ്റ്റർ ഫിലിം റിലീസ് ചെയ്യുന്നത് തങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അതിനാൽ അനധികൃത വെബ്‌സൈറ്റുകളിൽ ചിത്രം പ്രസിദ്ധീകരിക്കരുതെന്നും കോടതിക്ക് സമർപ്പിച്ച ഹർജിയിൽ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ വിശദീകരിച്ചിരുന്നു. തുടർന്നാണ്, 29 ടെലികോം സേവന ദാതാക്കളോട് വ്യാജ സൈറ്റുകൾക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടുകൊണ്ട് കോടതി സംഭവത്തിൽ ഇടപെട്ടത്.
അതേ സമയം, ചിത്രത്തിലെ ദൃശ്യങ്ങൾ പങ്കുവെക്കരുതെന്നും ഒരുപാട് പേരുടെ ജീവിതവും അധ്വാനവും മാസ്റ്ററിന് പിറകിലുണ്ടെന്നും സംവിധായകനും നിർമാതാക്കളുമടക്കം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു.