ചെന്നൈ: കെഎസ്ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമപേരാട്ടത്തില്‍ കര്‍ണാടകയ്‌ക്ക് നേട്ടം. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെ കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അന്തര്‍ സംസ്ഥാന ബസുകളില്‍ കേരള ആര്‍ടിസി എന്നുപയോഗിക്കണമെന്നും നിര്‍ദേശമുണ്ട് (Clash between Kerala and Karnataka on exclusive use of KSRTC).
ട്രേഡ് മാര്‍ക്ക് റജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്കു കടന്നത് (Madras HC dismissed Kerala SRTCs claim). തുടര്‍ന്ന് കര്‍ണാടക, ചെന്നൈയിലെ ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ബോര്‍ഡ് തന്നെ ഇല്ലാതായതോടെ കേസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു (legal prohibition for use of KSRTC)