കേരളം

kerala

ETV Bharat / bharat

മരിച്ചുപോയ സഹജീവിയുടെ കുഞ്ഞുങ്ങള്‍ക്കും മാതൃപരിചരണം ; സഞ്ജയ് ദുബ്രി നാഷണൽ പാര്‍ക്കില്‍ കനിവാര്‍ന്നൊരമ്മപ്പുലി - സഞ്ജയ് ദുബ്രി പാര്‍ക്ക്

സഞ്ജയ് ദുബ്രി നാഷണൽ പാർക്കിലെ പുലിയാണ് സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം മരിച്ചുപോയ പുലിയുടെ കുഞ്ഞുങ്ങളെയും പരിചരിക്കുന്നത്

tigress takes care died tigress cubs  Sanjay Dubri National Park Tigress  സഞ്ജയ് ദുബ്രി  സഞ്ജയ് ദുബ്രി പാര്‍ക്ക്  സഞ്ജയ് ദുബ്രി കടുവ സങ്കേതം
മരിച്ചുപോയ സഹജീവിയുടെ കുഞ്ഞുങ്ങള്‍ക്കും മാതൃപരിചരണം; സഞ്ജയ് ദുബ്രി നാഷണൽ പാര്‍ക്കില്‍ ആകര്‍ഷണമായൊരു അമ്മപ്പുലി

By

Published : Aug 22, 2022, 11:01 PM IST

സിധി :സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം, ജീവന്‍ നഷ്‌ടപ്പെട്ട മറ്റൊരു പുലിയുടെ കുഞ്ഞുങ്ങളെയും പരിപാലിച്ച് മധ്യപ്രദേശ് സഞ്ജയ് ദുബ്രി നാഷണൽ പാര്‍ക്കിലുള്ള അമ്മ പുലി. ഉദ്യാനത്തിലെ T-28 എന്ന പുലിയാണ് ഏഴ് കുഞ്ഞുങ്ങളെ ഒരേ സമയം പരിചരിക്കുന്നത്. ദേശീയോദ്യാനത്തിലെ T-18 എന്ന പുലിയാണ് മരിച്ചത്.

2022 മാര്‍ച്ച് 16 നാണ് റെയില്‍വേ ട്രാക്കിന് സമീപത്തായി പുലിയുടെ ജഡം കിടക്കുന്നതായി വിവരം ലഭിച്ചതെന്ന് സഞ്ജയ് ദുബ്രി ടൈഗർ റിസർവ് ഫീൽഡ് ഡയറക്‌ടർ വൈ പി സിങ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് T-18 എന്ന പുലിയാണെന്ന് സ്ഥിരീകരിച്ചു. ഈ സമയം T18 ന് 9 മാസം പ്രായുള്ള നാല് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

നാല് കുഞ്ഞുങ്ങളില്‍ ഒരെണ്ണം മറ്റൊരു വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവയുടെ സുരക്ഷയില്‍ ആശങ്ക ഉടലെടുത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് പുലികളെ T-28 നൊപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് വൈ പി സിങ് വ്യക്തമാക്കി. സ്വന്തം കുഞ്ഞുങ്ങളെപോലെയാണ് T-28 പുലി T-18യുടെ കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതെന്ന് ദേശീയോദ്യാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.

പരിപാലനത്തിനൊപ്പം T28 പുലി കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയ്‌ക്കും വേട്ടയാടലിനും വേണ്ട പരിശീലനവും നല്‍കുന്നുണ്ടെന്നാണ് വിവരം.

ABOUT THE AUTHOR

...view details